Thursday, 14 April 2022
ചിലങ്ക
വന്നത് മറ്റൊന്നിനു ആണെങ്കിലും കണ്ടത് ആ ചിലങ്ക ആണ്..അത് കിലുങ്ങി കൊണ്ട് അകത്തേക്കു മറഞ്ഞു.. ആ ചിലങ്കയുടെ ശബ്ദം മനസ്സിൽ നിന്നും പോകുന്നുണ്ടായിരിന്നില്ല.. അത് പതിയെ ഒരു രൂപം പ്രാപിച്ചു.. ഒരു സുന്ദരിയായ സ്ത്രീ..രൂപത്തോട് അടുത്തു.. സ്നേഹമായി.. ഒരു വേളയിൽ പ്രണയം ആണോ എന്ന് വരെ തോന്നി...പറയാൻ പേടി തോന്നി.. പറഞ്ഞാൽ ആ ചിലങ്ക പൊട്ടി പോയി ശബ്ദം ഇല്ലാതെ പോയാലോ.. പേടി കൊണ്ട് മറച്ചു വച്ചു..ചിലങ്ക ശബ്ദം ഉണ്ടാക്കി കൊണ്ടേ ഇരുന്നു.. ആ രൂപം എന്റെ ഉറക്കത്തെ കെടുത്തി.. അതൊരു തീ പോലെ ആളി പടർന്നു..അണക്കാൻ കഴിയാതെ ഇന്നും ആളി കത്തുന്ന ആ തീയുടെ ചൂടിൽ ഞാൻ ചിലങ്കയെ വീണ്ടും................
ഞങ്ങൾ
നിഴൽ - എന്നെ വിശ്വസിക്കു
അവൻ - ഇല്ല
നിഴൽ - ഞാൻ മരിക്കും
അവൻ - നിനക്ക് മരണം ഇല്ല
നിഴൽ - നിങ്ങൾക് വട്ട് തന്നെ
അവൻ - നീ ഒന്ന് പൊകൂ
നിഴൽ - വെളിച്ചം നിലക്കട്ടെ ഞാൻ പോകാം
അവൻ - എന്താണ് വെളിച്ചം?
നിഴൽ - എന്താണ് ഇരുട്ട്?
അവൻ - മരണം അല്ലെ?
നിഴൽ - അല്ല
അവൻ - നിനക്ക് മരണം ഇല്ല
നിഴൽ - അത് കൊണ്ട്?
അവൻ - ഇരുട്ട് മരണം തന്നെ
നിഴൽ - നിങ്ങൾ മരിച്ചട്ടുണ്ടോ?
അവൻ - ഇല്ല
നിഴൽ - കണ്ണടക്കു
അവൻ - വെളിച്ചം
നിഴൽ - എന്താണ് വെളിച്ചം?
അവൻ - പ്രതീക്ഷ
നിഴൽ - അല്ല
അവൻ - ഞാൻ പോകുന്നു
നിഴൽ - എങ്ങോട്ട്?
അവൻ - വെളിച്ചം കറുത്തതും ഇരുട്ട് വെളുത്തതും.. ഞാൻ തെളിയിക്കും
നിഴൽ - ഞാൻ മരിച്ചു
(അവൻ ഉറക്കെ കരഞ്ഞു )
Subscribe to:
Comments (Atom)