Thursday, 14 April 2022

ചിലങ്ക

വന്നത് മറ്റൊന്നിനു ആണെങ്കിലും കണ്ടത് ആ ചിലങ്ക ആണ്..അത് കിലുങ്ങി കൊണ്ട് അകത്തേക്കു മറഞ്ഞു.. ആ ചിലങ്കയുടെ ശബ്ദം മനസ്സിൽ നിന്നും പോകുന്നുണ്ടായിരിന്നില്ല.. അത് പതിയെ ഒരു രൂപം പ്രാപിച്ചു.. ഒരു സുന്ദരിയായ സ്ത്രീ..രൂപത്തോട് അടുത്തു.. സ്നേഹമായി.. ഒരു വേളയിൽ പ്രണയം ആണോ എന്ന് വരെ തോന്നി...പറയാൻ പേടി തോന്നി.. പറഞ്ഞാൽ ആ ചിലങ്ക പൊട്ടി പോയി ശബ്ദം ഇല്ലാതെ പോയാലോ.. പേടി കൊണ്ട് മറച്ചു വച്ചു..ചിലങ്ക ശബ്ദം ഉണ്ടാക്കി കൊണ്ടേ ഇരുന്നു.. ആ രൂപം എന്റെ ഉറക്കത്തെ കെടുത്തി.. അതൊരു തീ പോലെ ആളി പടർന്നു..അണക്കാൻ കഴിയാതെ ഇന്നും ആളി കത്തുന്ന ആ തീയുടെ ചൂടിൽ ഞാൻ ചിലങ്കയെ വീണ്ടും................

No comments:

Post a Comment